Kerala

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഏഴു പേര്‍ പിടിയിൽ

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഏഴു പേര്‍ പിടിയിൽ. മുഖ്യപ്രതികളായ നാലു പേര്‍ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനു ഇടയിൽ ഉണ്ടായ സംഘർഷത്തിൽ എയർഗൺ കൊണ്ട് ചെമ്പ്രശ്ശേരി സ്വദേശി ലുക് മാനിന് വെടിയേറ്റിരുന്നു. സംഘര്‍ഷത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. കഴുത്തിന് വെടിയേറ്റ ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പറയുന്നു. ഇരുപതോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.

Related Articles

Back to top button
error: Content is protected !!