മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 250 ഗ്രാം വീതം സ്വര്‍ണം
ദുബൈ: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് സ്വര്‍ണ സമ്മാനം. ഈ മാസത്തെ നറുക്കെടുപ്പിലാണ് 79,000 ദിര്‍ഹം വിലവരുന്ന 24 ക്യാരറ്റിന്റെ 250 ഗ്രാം വീതം സ്വര്‍ണം ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ച ബക്കി നാലുപേരില്‍ മൂന്നു പേര്‍ ഇന്ത്യക്കാരും ഒരാള്‍ സ്വദേശി യുവതിയുമാണ്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയ രാജേഷ് കെ വി വാസു, റാസല്‍ഖൈമയില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന അജു മാമ്മന്‍ മാത്യു, ദുബൈയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ എം വിഷ്ണു എന്നിവാണ് ഭാഗ്യം തുണച്ച മലയാളികള്‍. തമിഴ്‌നാട് സ്വദേശി മുത്തുക്കണ്ണന്‍ സെല്‍വം, ദുബൈ മീഡിയാ സിറ്റിയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്ദീപ് പാട്ടീല്‍, കുവൈത്തില്‍ ജോലി ചെയ്യുന്ന ലോറന്‍സ് ചാക്കപ്പന്‍ എന്നിവര്‍ക്കൊപ്പം ബുദൂര്‍ അല്‍ ഖാല്‍ദിയെന്ന സ്വദേശി വനിതയുമാണ് സമ്മാനം നേടിയവരുടെ പട്ടികയിലുള്ളത്.