Kerala

ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം; നടൻ ജയസൂര്യക്കെതിരെ മറ്റൊരു കേസ്

നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്ക്് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തുള്ള നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്

കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറും. തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമാകും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരായ രണ്ടാമത്തെ കേസാണിത്

നേരത്തെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് ജയസൂര്യ കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ പരാതി.

Related Articles

Back to top button