Kerala
ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട് ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്
ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതി ക്ലിനിക്കിൽ എത്തിയ ശേഷം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
പീഡനശ്രമത്തിന് ശേഷം വസ്ത്രങ്ങൾ ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. വസ്ത്രത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.