Kerala

നാട്ടിൽ പടർന്നുപിടിച്ച വൈറസാണ് എസ്എഫ്‌ഐ; ലഹരി പടർത്തുന്നതും അവർ എന്ന് സുരേന്ദ്രൻ

എസ് എഫ് ഐ കേരള സമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസ് ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് എസ് എഫ് ഐയാണ്. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ് എഫ് ഐക്കാരും എസ് ഡി പി ഐക്കാരുമുണ്ട്. ഇവർ കേരളത്തെ നശിപ്പിക്കും

എസ്എഫ്‌ഐയെ പിരിച്ചുവിടണം. ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെയാണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കളമശ്ശേരി ഗവ. പോളിടെക്‌നിക്കിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ

അതേസമയം, കേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷകർതൃത്വം സിപിഎം ഏറ്റെടുത്തിരിക്കുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു. ഇതിൽ നിന്ന് പിൻമാറാൻ സിപിഎം തയ്യാറാകണം. ലഹരി മാഫിയയുമായി ബന്ധമുള്ള യുവജന വിദ്യാർഥി സംഘടനകൾക്ക് സംരക്ഷണം നൽകുന്നത് സിപിഎം ആണെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!