Kerala

മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണ വിജയനെന്ന് എസ് എഫ് ഐ ഒ കുറ്റപത്രം

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്ഐ കുറ്റപത്രം. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയാണെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തിൽ പറയുന്നു.

2017-2019 കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി.
പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലും മൂന്ന് ലക്ഷം രൂപ കമ്പനിയുടെ പേരിലും എത്തിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഇല്ലാത്ത സേവനത്തിന്റെ പേരിൽ 2.78 കോടി രൂപ സിഎംആർഎൽ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തൽ.

എക്സാലോജിക് എന്നാൽ വീണ മാത്രമാണെന്ന് എസ്എഫ്ഐഒ പറയുന്നു. കൊച്ചിയിലെ അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നൽകിയത്. ഈ റിപ്പോർട്ടിൽ തുടർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!