Kerala

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.

പ്രതി പട്ടികയിലുള്ള ആറ് വിദ്യാർഥികൾക്കും ക്രിമിനൽ സ്വഭാവമുണ്ടെന്നും ഇവർക്ക് ജാമ്യം നൽകരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയിൽ പറഞ്ഞിരുന്നു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന തടസ്സ വാദവും പിതാവ് ഉന്നയിച്ചു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് വിദ്യാർഥികൾ ജില്ലാ കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28നാണ് താമരശ്ശേരിയിൽ രണ്ട് സ്‌കൂളിലെ കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് ഷഹബാസ് കൊല്ലപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!