Kerala
ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഏറെനേരത്തെ വാദപ്രതിവാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കുട്ടികൾക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുകൾ വന്നിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി
കുറ്റാരോപിതരായ ആറ് വിദ്യാർഥികൾ കോഴിക്കോട് ജുവനൈൽ ഹോമിലാണ് കഴിയുന്നത്. നേരത്തെ കോഴിക്കോട് സെഷൻസ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.