Kerala

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാന്‍ പൊലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാന്‍ പൊലീസ്. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കി. വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ പരീക്ഷ നടത്തിയാല്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

ആരോപണവുമായി ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ രംഗത്തെത്തിയിരുന്നു. മുന്‍പ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഇതേ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ സ്വാധീനം ഉപയോഗിച്ച് രക്ഷിച്ചിട്ടുണ്ട്. തന്റെ മകനെ കൊലപ്പെടുത്തിയ കേസിലും അവര്‍ രക്ഷപ്പെടുമെന്ന് ഭയപ്പെടുന്നതായും പിതാവ് പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മകനും തന്റെ മകനെ കൊലപ്പെടുത്തിയ കൂട്ടത്തിലുണ്ട്. അവന് പക്കാ ക്രിമിനല്‍ മൈന്‍ഡാണ്. എന്തും ചെയ്യാം എന്ന സ്‌റ്റേജിലേക്കാണ് അവന്‍ പോകുന്നതെന്നും പിതാവ് പറഞ്ഞിരുന്നു. പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നും അങ്ങനെ ചെയ്താല്‍ മറ്റ് കുട്ടികള്‍ക്ക് അത് പ്രചോദനമാകുമെന്നും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!