Kerala

ഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശം. വിദ്യാർഥികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് നിർദേശം.

് കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇവർക്കനുകൂലമായ തീരുമാനമുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് നിർദേശം.

നാളെ രാവിലെ 10 മണി മുതൽ അഞ്ച് മണിവരെ അഡ്മിഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിക്കണം. വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ നൽകാൻ താമരശേരി പോലീസിനും കോടതി നിർദേശം നൽകി

Related Articles

Back to top button
error: Content is protected !!