Kerala

ഷഹബാസ് കൊലപാതകം; കേസ് വഴിതിരിഞ്ഞ് പോകരുത്, മകന് നീതി കിട്ടണമെന്ന് കുടുംബം: അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും

കോഴിക്കോട് ഷഹബാസ് കൊലപാതകത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. മെയ് പകുതിയോടെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ കുറ്റപത്രം സമർപ്പിക്കും. നിലവിൽ ആറ് വിദ്യാർത്ഥികളാണ് കുറ്റാരോപിതരായി വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത്

മെയ് അവസാനത്തോടെ ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മുതിർന്നവരെ ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളി. അതേസമയം മകന് നീതി കിട്ടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ‌ നായർ നയിക്കുന്ന എസ്കെൻ ഫോർട്ടി കേരള യാത്ര ഷഹബാസിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

കേസ് വഴിതിരിഞ്ഞ് പോകരുതെന്ന് ഷഹബാസിന്റെ മാതാവ് പറഞ്ഞു. ഇത് വരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പിതാവ് പറഞ്ഞു. കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പൂർണ പങ്കുണ്ടെന്ന് പിതാന് ആരോപിക്കുന്നു. നിയമം അനുസരിച്ച് കുട്ടികളാണെന്ന് പറഞ്ഞ് കുറ്റാരോപിതർ രക്ഷപ്പെടാനാണ് സാധ്യത. കുട്ടികൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. ചിലർ പ്രേരണ നൽകിയിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് പിതാവ് പറഞ്ഞു.

കുറ്റാരോപിതർക്ക് രാഷ്ട്രീയ പിടിപാടുണ്ടെന്ന് പിതാവ് പറയുന്നു. എന്നാൽ ആരും പിന്തുണക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് പിതാവ് പറയുന്നു. ഷഹബാസിന്റെ മരണത്തിന് ശേഷം ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും അവനായിരുന്നു തന്റെ എല്ലാമെന്നും മാതാവ് പറയുന്നു. അതേസമയം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!