Kerala
ഷഹബാസിന്റെ കൊലപാതകം: ഒരു വിദ്യാർഥിയെ കൂടി കസ്റ്റഡിയിലെടുത്തു

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിലായി. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കസ്റ്റഡിയിലെടുത്ത വിദ്യാർഥിയെ താമരശ്ശേരി സ്റ്റേഷനിൽ എത്തിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലേക്ക് മാറ്റിയ ഇവരെ ഇന്നലെ പത്താം ക്ലാസ് പരീക്ഷയും എഴുതിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്
പ്രതികളെ പാർപ്പിച്ചിരുന്ന വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചതെങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാൽ ജുവനൈൽ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാൻ തീരുമാനിക്കുകയായിരുന്നു.