Kerala

പിപിഇ കിറ്റ് അഴിമതിയിൽ ഒന്നാം പ്രതി ശൈലജ ടീച്ചർ; കേസെടുക്കണമെന്ന് ചെന്നിത്തല

കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തതും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ കേസെടുക്കണം. കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല.

ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ നിയമസഭയിൽ ചട്ടപ്രകാരം അഴിമതി ആരോപിക്കാൻ രമേശ് ചെന്നിത്തല നോട്ടീസ് നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ക്ഷാമബത്താ കുടിശ്ശികയും ലീവ് സറണ്ടറും അഞ്ച് വർഷത്തിലേറെയായി നൽകാത്തതും പുതിയ ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാത്തതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!