
ഷാര്‍ജ: മെലീഹയിലെ ഗോതമ്പ് വിളവെടുപ്പില്‍ ഷാര്‍ജ ഭരണാധികാരി പങ്കെടുത്തു. അതിവിശാലമായ പാടശേഖരത്തിലെ മൂന്നാമത് വിളവെടുപ്പ് ഉത്സവത്തിലാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരികമായ ശൈഖ് ഡോ. സുല്‍ത്താന്‍ബിന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുത്തത്. 2022വരെ വരെ യാതൊന്നും മുളക്കാത്ത മരുഭൂമിയെയാണ് യുഎഇയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് മെട്രിക് ഗോതമ്പ് പാടമായി രൂപാന്തരപ്പെടുത്തിയത്.
യുഎഇയുടെ കാര്‍ഷിക രംഗത്തെ ദീര്‍ഘവീക്ഷണത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമായി മാറിയിരിക്കുകയാണ് നിറകതിരുമായി നില്ക്കുന്ന ഇവിടുത്തെ ഗോതമ്പു പാടങ്ങള്‍. അത്യാധുനിക സങ്കേതികവിദ്യകളും കൃഷിയിലെ പുത്തന്‍ രീതികളുമെല്ലാം സമന്വയിപ്പിച്ചാണ് 6,000 മെട്രിക് ഓര്‍ഗാനിക് ഗോതമ്പ് ഇവിടുത്തെ 1,428 ഹെക്ടര്‍ കൃഷിഭൂമിയില്‍ വിളയിച്ചിരിക്കുന്നത്. സഭ സനാബല്‍ എന്ന ബ്രാന്‍ഡിലാണ് ഈ ഗോതമ്പ് വിപണിയിലെത്തുന്നത്. ബേക്കറി പലഹാരങ്ങള്‍, ബിസ്ക്കറ്റ്, സേമിയ, അറബി റൊട്ടികള്‍ തുടങ്ങിയവര്‍ക്കെല്ലാം സവിശേഷമായ ഗോതമ്പാണിത്. ഈ സൈസണില് വിതയ്ക്കാനായി 25 മെട്രിക് ടണ്‍ പ്രീമിയം ഗോതമ്പുവിത്തുകള്‍ ശൈഖ് ഡോ. സുല്‍ത്താന്‍ ഇവിടുത്തെ 559 കര്‍ഷകര്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു.