Kerala
ഷാരോൺ വധക്കേസ്: ഗ്രീഷ്മക്കെതിരായ വിധി ഇന്നുണ്ടായേക്കില്ല, അന്തിമ വാദം കോടതി കേൾക്കും
പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നുണ്ടായേക്കില്ലെന്ന് സൂചന. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി നിർമല കുമാരൻ നായരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ ഇന്ന് അന്തിമ വാദം കേൾക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക
വധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. ഗ്രീഷ്മയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ എത്തിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ സംബന്ധിച്ച വാദം കോടതി കേൾക്കും. പ്രോസിക്യൂഷനും തങ്ങളുടെ വാദം അവതരിപ്പിക്കാൻ അവസരം നൽകും
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്മക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവനെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും തെളിഞ്ഞു.