Kerala
റെക്കോർഡ് വിലയിൽ നിന്നും കുത്തനെ താഴേക്ക്; സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് 1000 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 74,010 രൂപയായി. ഇന്നലെ സ്വർണവില റെക്കോർഡ് വിലയായ 75,040 രൂപയിലായിരുന്നു വ്യാപാരം നടന്നത്
ഗ്രാമിന് 125 രൂപ കുറഞ്ഞ് 9255 രൂപയിലെത്തി. യുഎസ് താരിഫ് സംബന്ധിച്ച ആശങ്കകളിൽ അയവ് വന്നതാണ് വിലയിടിവിന് കാരണം. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 102 രൂപ കുറഞ്ഞ് 7573 രൂപയായി
എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 99,005 രൂപയിലേക്ക് താഴ്ന്നു. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 128 രൂപയിലെത്തി