National

ദുരന്തനിവാരണ ഭേദഗതി ബിൽ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

ലോക്ഭയിൽ ദുരന്തനിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയമടക്കം ഉയർത്തിയാണ് ബില്ലിനെതിരെ തരൂർ വിമർശനമുന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമാണെന്ന് തരൂർ പറഞ്ഞു

സർക്കാർ എടുത്തുചാടി ബിൽ അവതരിപ്പിക്കുകയാണ്. വിദഗ്ധ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാട്ടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480ലധികം പേർ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തിൽ ഒന്നും ചെയ്യാനായില്ല. പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി

വയനാട് ദുരന്തസഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ഇടക്കാല സഹായം അനുവദിക്കുന്നതിൽ വലിയ വീഴ്ചയാണ്. വയനാടിന് സഹായം നൽകാൻ എന്താണ് മടി. എൻഡിആർഎഫ് വിതരണത്തിൽ കേന്ദ്രം വേർതിരിവ് കാണിക്കുകയാണെന്നും തരൂർ വിമർശിച്ചു.

Related Articles

Back to top button
error: Content is protected !!