Novel

മംഗല്യ താലി: ഭാഗം 40

രചന: കാശിനാഥൻ

ഹരി വന്നിട്ട് അവന്റെ താടിത്തുമ്പ് അവളുടെ ചുമലിലമർത്തിയതും ഭദ്ര നിന്നിടത്തുനിന്നുമുയർന്നു പൊങ്ങി.

പെട്ടെന്ന് അവൻ തന്റെ വലതു കൈ അവളുടെ വയറിൽ ചുറ്റി പിടിച്ചു.

അടങ്ങി നില്ക്കു പെണ്ണേ… എങ്ങോട്ടാ പായുന്നേ.

കാതോരം അവന്റെ ശബ്ദം.

ഹരിയേട്ടാ…..
അവൾ വിളിച്ചു പോയി.

ഹ്മ്മ്.. എന്താടാ…

എനിയ്ക് ശ്വാസം മുട്ടുന്നു.

അതിനു ഞാനൊന്നും ചെയ്തില്ലലോ.. പിന്നെന്താ…

എനിയ്ക്ക്… എനിക്കെന്തോ അസ്വസ്ഥത പോലെ…

അവളുടെ ശബ്ദം ദയനീയമായി.

പെട്ടെന്ന് അവൻ തന്റെ പിടുത്തം ഒന്ന് അയച്ചു.
എന്നിട്ട് നിതംബം മറയ്ക്കുന്ന അവളുടെ മുടിമുഴുവനായും വകഞ്ഞു മാറ്റി ഇടതു ചുമലിലേക്ക് ഇട്ടു കൊടുത്തു.

അവൻ എന്താണ് ചെയ്യുന്നത് എന്നറിയാതെ വിഷമിച്ചു നിൽക്കുകയാണ് ഭദ്ര.
ശ്വാസം പോലും എടുക്കുവാൻ മറന്നുകൊണ്ട്.

അവൾക്കായി വാങ്ങിക്കൊണ്ടുവന്ന ആഭരണ പെട്ടിയെടുത്ത് ഹരി പതിയെ തുറന്നു.

അതിനുശേഷം അതിൽനിന്ന് ആദ്യമെടുത്തത് രണ്ടു കുഞ്ഞി കമ്മലുകൾ ആയിരുന്നു..

ഭദ്രക്കുട്ടിക്ക് ഹരിയേട്ടൻ കമ്മലിട്ടു തരട്ടെ….
ചോദിച്ചു കൊണ്ട് അവൻ കമ്മലിന്റ മൊട്ടുമാറ്റി,,,

ഭദ്ര തിരിഞ്ഞ് അവന്റെ നേർക്ക് വന്നപ്പോൾ ഹരിയവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

എന്നിട്ട് അവളുടെ കാതിലേക്ക് താൻ വാങ്ങിയ കമ്മൽ ഇടുവാനോന്നു ശ്രെമിച്ചു.

പക്ഷെ അവൾക്ക് വേദനിക്കുമൊ എന്നൊരു കുഞ്ഞിളം നോവ് അവനിൽ പടർന്നു.

ഭദ്രാ… താൻ ഇട്ടോളൂ, എനിയ്ക്ക് ഇത്‌ കാതിലേക്ക് ഇടാൻ ഒരു പേടി പോലെ.

അത്ര നേരം കാണിച്ച ആവേശമൊക്കെ അവ്നിൽ നിന്നും അകന്നുമാറിയിരുന്നു അപ്പോളേക്കും.

ഹരിയേട്ടാ… ഇതൊന്നും വേണ്ടായിരുന്നു.
വല്ലായ്മയോടെ അവൾ ഹരിയെ നോക്കി.

എന്തേ ഇഷ്ടായില്ലെ…?
അത് ചോദിക്കുമ്പോൾ ഹരിയുടെ നെറ്റി ചുളിഞ്ഞു.

സത്യമായിട്ടും അതുകൊണ്ടൊന്നുമല്ല….. എന്തിനാ വെറുതെ,,,, ഹരിയേട്ടനെ ബുദ്ധിമുട്ടിക്കുകയാണല്ലോ എന്നോർക്കുമ്പോൾ എനിക്കാകെ ഒരു വിഷമം പോലെ.

നാലാളുടെ മുന്നിൽ വച്ച് അഗ്നിസാക്ഷിയായി വിവാഹം കഴിച്ച് കൂടെ കൂട്ടിയവളാണ് നീയ്… ആ നിന്റെ കാര്യങ്ങളൊക്കെ , ഇനിയങ്ങോട്ട് കണ്ടറിഞ്ഞു ചെയ്യേണ്ടത് ഞാനല്ലെ ഭദ്രേ….. പിന്നെന്താ ഇങ്ങനെയൊക്കെ ഒരു സംശയം.

അവൻ പറഞ്ഞപ്പോൾ ഭദ്ര മുഖംകുനിച്ചു.

തനിയ്ക്കൊരു വിഷമവും വേണ്ടടോ,, നിറഞ്ഞ മനസ്സോടെ ഞാനിതൊക്കെ ഭദ്രയ്ക്കായി വാങ്ങിയത്.കമ്മലൊന്നിട്ടെ, നോക്കട്ടെ എങ്ങനെയുണ്ടെന്ന്..

അവൻ വീണ്ടും പറഞ്ഞതും ഭദ്ര ആ കമ്മല് എടുത്തു അണിഞ്ഞു.

ഇതാ… ഇതിൽ നിന്നും ഇഷ്ടമുള്ളതൊക്കെ മാറ്റിയിട്ട് നോക്കിക്കോണം കേട്ടോ.

അത് കൂടാതെ വേറെയും രണ്ട് മൂന്നു ജോഡിയുണ്ടായിരുന്നു.

പിന്നീട് ഹരി അവളുടെ കൈകളിൽ അവൻ വാങ്ങിയ വളകൾ ഇട്ടു കൊടുത്തു.

വലംകൈയിൽ ചെറിയ കമ്പി വളകളും ഇടം കൈയിൽ കാപ്പും.
പൂവിതൾ പോലുള്ള അവളുടെ വിരലുകളിൽ മോതിരം അണിയിച്ചു കൊടുത്തു.
അവൾക്കായി വാങ്ങിയ ഒരു ചെറിയ ഫാൻസി മാലയുണ്ടായിരുന്നു. കണ്ണാടിയുടെ മുന്നിലേക്ക് തിരിച്ചു നിറുത്തിയ ശേഷം ആ മാല അവളുടെ കഴുത്തിൽ അണിയിച്ചു.

ഊരിപ്പോകുമോ ആവോ..
പറയുന്നതിനൊപ്പം അവന്റെ മുഖം അല്പം താഴ്ന്നു വന്നു, എന്നിട്ട് അവളുടെ പിൻ കഴുത്തിലായി മാലയിടെ കൊളുത്തിലൊന്നു ചെറുതായ് കടിച്ചു.

അവന്റേ മീശതുമ്പും താടിരോമങ്ങളും.. അതിനേക്കാളേറേ ആ ചുട്നിശ്വാസം.. ഒക്കെക്കൂടി അവളുടെ മേനിയിൽ അണഞ്ഞപ്പോൾ ഭദ്രയ്ക്ക് ആകെമാനം ഒരു കോരിത്തരിപ്പ് പോലെ…

ഭദ്ര…..

ഹരി വിളിച്ചപ്പോൾ അവളൊന്നു ഞെട്ടി.

ഇവിടെയിരിയ്ക്കു……

അവൻ അവളേ പിടിച്ചു കിടക്കയിൽ ഇരുത്തിയപ്പോൾ പൂവ് പോലെ വിറയ്ക്കുകയാണ് പെണ്ണിനെ..

ഹരി നിലത്തേക്ക് മുട്ടുകുത്തിയിരുന്നതും അവളവനെ ഉറ്റുനോക്കി.

ഇനിയെന്ത് എന്ന അർത്ഥത്തിൽ.

അവളുടെ വലം കാലിൽ ഹരി പിടുത്തമിട്ടപ്പോൾ ഭദ്രയുടെ നെഞ്ചിടിപ്പ് ഏറി.

അവൻ തന്റെ തുടയിലേക്ക് അവളുടെ കാലെടുത്തു വെച്ചു.
എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ബോക്സ്‌ എടുത്തു തുറന്നു

അലുക്കുകൾ തീർത്ത ഒരു സ്വർണകൊലുസ്.

ഹരിയേട്ടാ……… ഇതൊന്നും വേണ്ടായിരുന്നു. ഇപ്പോ തന്നെ ആവശ്യത്തിൽ ഏറെയായി.

ഭദ്ര വേപുധത്തോടെ പറഞ്ഞു.

കൊളുത്ത് ഒന്നു കടിച്ചു മാറ്റിയശേഷം ഹരി അവളുടെ പാവാടാ തുമ്പ് അല്പമൊന്നുയർത്തി.
അപ്പോളേക്കും അവളുടെ ശ്വാസഗതി പിന്നെയും വർധിച്ചു.

ഹരിയേട്ടാ… ഞാൻ ഇട്ടോളാം, ഇങ്ങു തന്നേക്കുമോ.. പ്ലീസ്.

അവളുടെ കുറുകൽ കേട്ടതും ഹരി മുഖമുയർത്തി.

എന്റെയോരാഗ്രഹമല്ലെടാ….. ഒരു ചിന്ന ആഗ്രഹം… അതൊന്നു സാധിപ്പിച്ചോട്ടെ.. പ്ലീസ്..

കുറുമ്പും കുസൃതിയും നിറഞ്ഞ അവന്റ ആ ഭാവം… അതാപ്പാടെ അവളുടെ ഹൃദയത്തിൽ പടരുകയായിരുന്നു.

പ്ലീസ്…..
വീണ്ടും അവൻ ചോദിച്ചപ്പോൾ ഭദ്ര ഒന്നും മിണ്ടാത്തെ മുഖം തിരിച്ചു.

പിന്നെയും അല്പം കൂടി പാവാട തുമ്പ് ഉയർത്തിയപ്പോൾ മയങ്ങികിടന്നിരുന്ന അവളുടെ വലം കാലിലെ നനുത്ത രോമങ്ങളപ്പാടെ സട കുടഞ്ഞെഎഴുന്നേറ്റത് പോലെയാണ് ഹരിയ്ക്ക് തോന്നിയത്.

ഒരു പുഞ്ചിരിയോട് അവൻ മുഖം താഴ്ത്തി..

അവളുടെ കണങ്കാലിൽ മെല്ലെയവൻ ആ കൊലുസ് വട്ടം ചുറ്റിച്ചുകൊണ്ട് അതിനെ കൂടുതൽ ഭംഗിയുള്ളതാക്കി തീർത്തു.

എന്നിട്ട് മെല്ലെ മെല്ലെ വളരെ സൂഷ്മതയോടെ അവളുടെ കാലുകളിൽ മാറി മാറി അണിയിച്ചു കൊടുത്തു..

ആനന്ദ നിർവൃതിയിൽ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് തന്നെ നോക്കി നിറ മിഴികളോട് ഇരിക്കുന്ന ഭദ്രയേ ആയിരുന്നു.

അവളുടെ ഇരു കവിളിലൂടെയും കണ്ണുനീര് ധാര ധാരയായി ഒഴുകി വരുന്നുണ്ട്.

അത് കണ്ടതും ഹരിയ്ക്ക് ഒരു നൊമ്പരം പോലെ.

അവനെഴുന്നേറ്റപ്പോൾ ഒരു പൊട്ടികരച്ചിൽ ആ മുറിയിൽ മുഴങ്ങിയിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Related Articles

Back to top button
error: Content is protected !!