Dubai

ദുബൈ പുതുവര്‍ഷാഘോഷം കുറ്റമറ്റതാക്കിയ ഹീറോകള്‍ക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം

ദുബൈ: 190 രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യര്‍ പങ്കാളികളായ ദുബൈയിലെ പുതുവര്‍ഷാഘോഷം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രശംസ. ശൈഖ് മുഹമ്മദ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് വീരന്മാര്‍ എന്ന അഭിസംബോധനയോടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

‘ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റിക്ക് പ്രത്യേക നന്ദി. 55 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് സുരക്ഷിതവും സുഖമവുമായ രീതിയില്‍ ദുബൈയുടെ വമ്പന്‍ പുതുവര്‍ഷാഘോഷം കെങ്കേമമാക്കിയത്. ദുബൈ ലോകത്തിന്റെ നഗരമാണ്. നഗരത്തിന്റെ ഉത്സവം സഹവര്‍ത്വത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെയും രാജ്യാന്തര മാതൃകയാണ്’. ഇതായിരുന്നു ശൈഖ് മുഹമ്മദ് എക്‌സില്‍ കുറിച്ച വാക്കുകള്‍.

Related Articles

Back to top button
error: Content is protected !!