Abudhabi
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പുരസ്‌കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്
അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിന്റെ സാഹിത്യ സപര്യയാണ് 50,000 രൂപയുടെ പുരസ്‌കാരത്തിന് ശിഹാബിനെ തിരഞ്ഞെടുക്കാന്‍ പ്രേരണ.
ഇസ്‌ലാമിക് സെന്ററില്‍ 18, 19 തിയതികളില്‍ നടക്കുന്ന ലിറ്റററി ഫെസ്റ്റില്‍ പുരസ്‌കാരം സ്മര്‍പ്പണം നടക്കും. ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ഗള്‍ഫിലെ കഫറ്റേരിയകളുടെ ചരിത്രമെഴുത്ത്, ഒപ്പം സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ കഥകളുമെല്ലാമാണ് അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ നിര്‍ണായകമായതെന്ന് ജഡ്ജിങ്് കമ്മിറ്റി വിലയിരുത്തി.