Kerala
ഖേദം പ്രകടിപ്പിച്ച് ഷൈൻ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ആഭ്യന്തര പരാതി പരിഹാര സെല്ലിനെ അറിയിച്ചു. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു
ചർച്ചക്ക് ശേഷം ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിൻസിയും അറിയിച്ചു. സംഭവത്തിൽ ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും
ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ പോലീസിന്റെ തുടർ നടപടികൾ നീളുമെന്നാണ് സൂചന. തെളിവുകൾ ഇല്ലാത്തതിനാൽ ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ കാര്യമില്ലെന്ന് പോലീസ് വിലയിരുത്തുന്നു.