Kerala

ഷൈൻ ടോം ചാക്കോയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പിതാവിന്റെ സംസ്‌കാരം പിന്നീട്

തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലം ധർമപുരിയിലെ ആശുപത്രിയിൽ നിന്നാണ് ഷൈനിനെ ഇന്നലെ രാത്രിയോടെ തൃശ്ശൂരിലെത്തിച്ചത്. അപകടത്തിൽ മരിച്ച ഷൈനിന്റെ പിതാവ് ചാക്കോയുടെ മൃതദേഹവും തൃശ്ശൂരിലെത്തിച്ചിട്ടുണ്ട്

പരുക്കേറ്റ ഷൈനിന്റെ മാതാവും സഹോദരനും തിരികെ തൃശ്ശൂരിലെത്തിയിട്ടുണ്ട്. പിതാവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് വിദേശത്തുള്ള മകൾ എത്തിയ ശേഷമായിരിക്കും സംസ്‌കാരം സംബന്ധിച്ച തീരുമാനമെടുക്കുക.

ഇന്നലെ രാവിലെയാണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!