Novel

ശിശിരം: ഭാഗം 109

രചന: മിത്ര വിന്ദ

അമ്മുവിന് ഇഷ്ട്ടപ്പെട്ട കേക്ക് അവർ രണ്ടാളും ച്ചേർന്നു കട്ട്‌ ചെയ്തു…

സുകുമാരിയാന്റി ആണെങ്കിൽ അമ്മുന് ഒരുപാട് നിർദേശങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്.

ഓരോ മാസത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു വലിയ ക്ലാസ് തന്നെയാണ് അവരെടുക്കുന്നത്..
ഒരു വിദ്യാർഥിനിയുടെ ലാഘവത്തോടെ അതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ് അമ്മു.

ഇടയ്ക്ക് മോഹൻ അങ്കിൾ വന്ന് ആന്റിയെ വഴക്കുപറഞ്ഞു.
ഈ കുട്ടിക്ക് പ്രഗ്നൻസി സ്റ്റാർട്ട് ചെയ്തതേയുള്ളൂ,  അപ്പോഴേക്കും ഡെലിവറിയുടെ വരെ കാര്യങ്ങൾ നീ എക്സ്പ്ലൈൻ ചെയ്തുകൊടുക്കണോ സുകുമാരി…

അയാൾ ദേഷ്യപ്പെട്ടതും അവരുടെ നെറ്റിച്ചുളിഞ്ഞു.

അതേയ്… ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാ കാര്യങ്ങളും നന്നായി അറിയാവുന്നതാണ്,  എങ്കിലും മുതിർന്നവർ പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയാൽ ഇവർക്കൊക്കെ തന്നെയാണ് അതിന്റെ ഗുണം. അമ്മു അനുസരണയുള്ള കുട്ടിയാണ്,അതുകൊണ്ട് ഞാനീവളോട് ഇതെല്ലാം പറഞ്ഞു കൊടുക്കുന്നത്,..

ഇനി പത്തുമാസം മുൻപോട്ട് കിടക്കുവല്ലേ ഈ ഒറ്റ രാത്രി കൊണ്ട് എല്ലാം പറഞ്ഞു തീർക്കണോ നിനക്ക്.നീ എഴുന്നേറ്റു വന്നേ നമുക്ക് വീട്ടിൽ പോകണ്ടേ, ഈ കുട്ടികൾ രണ്ടാളും ഹോസ്പിറ്റലിൽ നിന്ന് വന്ന പടിയാ,ഇത്തിരി നേരം അമ്മു എവിടെയെങ്കിലും ഒന്ന് കിടക്കട്ടെ

എങ്കിൽപിന്നെ നാളെ കാണാം എന്ന് പറഞ്ഞ്, ആന്റി എഴുന്നേറ്റു.
കൃതജ്ഞതയോടു കൂടി നകുലൻ അങ്കിളിനെ ഒന്നു നോക്കി ചിരിച്ചു. അത് മനസ്സിലായതും അയാൾ അവന്റെ കവിളിൽ ഒന്ന് തട്ടി.

എന്നിട്ട് അമ്മുവിനോടും നകുലനോടും യാത്രപറഞ്ഞ് ഇറങ്ങി..

ആന്റി പറയുന്നതൊക്കെ അറിവുള്ള കാര്യങ്ങളാണ് ഏട്ടാ പിന്നെ നോൺ സ്റ്റോപ്പ് ആയിട്ട് ഇങ്ങനെ ചിലച്ചോണ്ടിരിക്കുമ്പോൾ നമുക്ക് ഭയങ്കര ഇറിറ്റേഷനാണ്..

അവർ പോയശേഷം നകുലൻ വാതിൽ അടച്ച് കുറ്റിയിട്ട് തിരിഞ്ഞപ്പോൾ അമ്മു അവനെ നോക്കി പറഞ്ഞു.

ഹ്മ്മ്.. ഒക്കെ ശരിയാ, പക്ഷെ ഇതിത്തിരി കൂടുതലാണ്, പറയാണ്ടിരിക്കാൻ വയ്യ.
അങ്കിളിനെ സമ്മതിക്കണം, എങ്ങനെ വെച്ചുകൊണ്ടിരിക്കുന്നു.

നകുലൻ തന്റെ ഷർട്ട് അഴിച്ചുമാറ്റിക്കൊണ്ട് അമ്മുവിന്റെ അടുത്തേക്ക് വന്നു.

ആന്റി പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അക്സെപ്റ്റ് ചെയ്തു പക്ഷേ ഒന്നൊഴിച്ച്..അതെന്തായാലും നടക്കില്ല.

അതെന്താണെന്ന് അർത്ഥത്തിൽ അവൻ അമ്മുനെ നോക്കി.

ആന്റി എന്നോട് പറയുവാ ഞാൻ നാട്ടിലേക്ക് പൊയ്ക്കോളാൻ,അമ്മായിയുടെ ഒപ്പം നിൽക്കാൻ, ഈ സമയത്തൊക്കെ അമ്മമാരുടെ അത്യാവശ്യമാണന്നു..

എന്നിട്ട് നീ എന്തു പറഞ്ഞു..?

ഞാനൊന്നും പറഞ്ഞില്ല എല്ലാം മൂളി കേട്ടതേയുള്ളൂ..

ആഹ്, അവര് പറഞ്ഞതിൽ കാര്യം കാണും, എന്ന് കരുതി നീയിപ്പോ എവിടേക്കും പോകാൻ നിൽക്കണ്ട..

ഏട്ടൻ അമ്മായിയോട് ഒന്ന് പറയണേ, അമ്മായീ എന്നേ നിർബന്ധിയ്ക്കുവാ, അവിടേക്ക് പോരാൻ പറഞ്ഞോണ്ട്.. നകുലേട്ടൻ പോയി കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് ആണല്ലോന്നു..

ഹ്മ്മ്…  എന്തായാലും നാളെ ഹോസ്പിറ്റലിൽ പോകണ്ടേ. പോയി വന്നിട്ട് തീരുമാനിയ്ക്കാം,റസ്റ്റ്‌ എന്തേലും വേണോ ആവോ.

കുഴപ്പമൊന്നും ആവല്ലേ, എനിക്കാണെങ്കിൽ പേടിയാ ഏട്ടാ

ഓഹ്… തുടങ്ങി, വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ അമ്മു നീയ്.മര്യാദക്ക് എന്തേലും കഴിച്ചു കിടക്കാൻ നോക്ക്.

ശർദിയൊക്കെ കാണുമോ ആവോ, ആദ്യത്തെ മൂന്നു മാസം ഏറെ ശ്രെദ്ധിക്കണമെന്ന് ആന്റി പറഞ്ഞു.

ശർദിയ്ക്കാൻ തോന്നിയാൽ ശർദിക്കണം, അത്രയൊള്ളു.. അല്ലാണ്ട് പിടിച്ചു വെയ്ക്കാൻ പറ്റുമോടി.

നീ വന്നെ.. എനിയ്ക്ക് വിശക്കുന്നു, എന്തേലും കഴിക്കണ്ടേ..
അവൻ വീണ്ടും പറഞ്ഞപ്പോൾ അമ്മു എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

അമ്മുന്റെ ആലോചനയോടെയുള്ള ഇരിപ്പൊക്കെ കാണുമ്പോൾ നകുലന് ചിരി വന്നു…

എന്താടി പെണ്ണേ, നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിയ്ക്കുന്നെ.

എനിക്കറിയില്ല നകുലേട്ടാ..കുഞ്ഞിന് ആപത്തൊന്നും ഉണ്ടാവല്ലേന്നൊരു പ്രാർത്ഥന ഒള്ളു..

കുഞ്ഞിന് ഒരു കുഴപ്പവുമില്ല പെണ്ണേ, നീ വേണ്ടത്തതൊന്നും ആലോചിച്ചു, വാവയെക്കൂടി ടെൻഷൻ ആക്കല്ലേ… ഈ ടൈമിലൊക്കെ അമ്മേടെ ചിന്തകളും വികാര വിചാരങ്ങളുമൊക്കെ കുഞ്ഞിനെ ബാധിക്കും. അതറിയില്ലേ നിനക്ക്,,

മ്മ്.. അറിയാം നകുലേട്ടാ…

ആഹ്, അറിയാമെങ്കിൽ എന്നതെങ്കിലും കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക്. നാളെ കാലത്തെ ഹോസ്പിറ്റലിൽ പോകണ്ടേ…

ഹ്മ്മ്…..ഒരു തരത്തിൽ ഇത്തിരി നുള്ളിപെറുക്കി, ഇരുന്ന് കഴിച്ചിട്ട് അമ്മു എഴുന്നേറ്റു.

അന്ന് രാത്രിയിൽ അവനോട് ചേർന്ന് കിടന്നപ്പോൾ അമ്മുനാണെങ്കിൽ ഉറക്കം പോലും വരുന്നില്ല.

വെറുതെ അവന്റെ നെഞ്ചിലെ രോമത്തിൽ അവളുടെ ചൂണ്ടു വിരൽക്കൊണ്ട് കളം വരച്ചുകിടക്കുകയാണ്.

നകുലേട്ടാൻ ഉറങ്ങിയൊ…
കുറച്ചു കഴിഞ്ഞു അവൾ ചോദിച്ചു

ഉറങ്ങിയില്ലെങ്കിലും നകുലൻ അനങ്ങാതെ കിടന്നു. എന്നതെങ്കിലും മിണ്ടിപോയാൽ പിന്നെ നോക്കണ്ടന്നു അവനറിയാം, അതുകൊണ്ട് മൗനം പാലിച്ചു കിടന്നു..

***

രാവിലെ അമ്മു എഴുന്നേറ്റപ്പോൾ അരികിൽ നകുലൻ ഇല്ലായിരുന്നു.
പെട്ടെന്ന് അവളുടെ വലം തന്റെ വയറിൽ വന്നു പൊതിഞ്ഞു പിടിച്ചു.

കുഞ്ഞൂ…അമ്മേടെ മുത്തേ
മെല്ലെ വയറിൽ തലോടിക്കൊണ്ട് അവൾ ഇത്തിരി നേരം കിടന്നു.
എന്നിട്ട് എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി.
ഫ്രഷ് ആയി അടുക്കളയിൽ വന്നപ്പോൾ ദോശയും ചമ്മന്തിയുമൊക്കെ നകുലൻ റെഡി ആക്കി വെച്ചിട്ടുണ്ട്..

ആഹ് ഗുഡ് മോണിംഗ്… ഇന്നെന്തേ എന്റെ പൊണ്ടാട്ടി വൈകിയേ….
കളിയോടെ ചോദിച്ചുകൊണ്ട് നകുലൻ അവൾക്കായ് ഇത്തിരി കട്ടൻ ചായ തിളപ്പിയ്ക്കാൻ വെച്ചു.

ലേറ്റ് ആയിട്ട് ഉറങ്ങിയേ,അതാ നാകുലേട്ടാ വൈകിയത്…
അവിടെ കിടന്നിരുന്ന ഒരു കസേരയിലേക്ക് വന്നു അമ്മു ഇരുന്നു.

ഹ്മ്മ്… അമ്മക്കുട്ടിടെ ഉറക്കമൊക്കെ പോയല്ലോടാ വാവേ… ഇവളിങ്ങനെ തുടങ്ങിയാൽ എന്തോ ചെയ്യുമല്ലേ…

അവന്റെ പറച്ചിൽ കേട്ട് അമ്മു പുഞ്ചിരിച്ചു.

അച്ഛ നേരത്തെ കിടന്നുറങ്ങും കേട്ടൊ,അതുപോലെ വാവേ ഉറങ്ങിക്കോളുന്നേ.. നമ്മള് രണ്ടുമല്ലേ കൂട്ട്

അവൾക്ക് കട്ടൻചായ കൊണ്ട് വന്നു കൊടുത്തിട്ട് നകുലൻ ഗൗരവത്തിൽ പറഞ്ഞു നിറുത്തി.

അപ്പോളേക്കും അമ്മുന്റെ ഫോൺ ശബ്‌ദിച്ചു.

അമ്മായി ആവും,, ഇപ്പൊ വരാമേ.

അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോൾ നകുലൻ അവളെ വിലക്കി.

നീയിരുന്നു കാപ്പി കുടിക്ക് പെണ്ണേ.. അമ്മയോട് ഞാൻ സംസാരിച്ചോളാം.

അവൻ ഹോളിലേക്ക് പോയി, കാൾ അറ്റൻഡ് ചെയ്തു.

ഹലോ അമ്മേ… ആഹ്, അവള് കുളിക്കുവാ, എന്താമ്മേ… ഇല്ലില്ല കാലത്തെ ഇറങ്ങണം, ആഹ് പോയിട്ട് വന്നു വിളിച്ചോളാം, അമ്മ വെച്ചോളൂ..

ഒരു മിനുട്ട് കൊണ്ട് പരുപാടി തീർന്നു. നീയാണെങ്കിൽ ഒന്ന് കട്ട്‌ ചെയ്യാൻ എത്ര നേരമെടുക്കും.

നകുലൻ അവളുടെ ഫോൺ ചാർജ് ചെയ്യാൻ വേണ്ടിയിട്ടിട്ട് വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.

രണ്ടാളും കൂടി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കാലത്തെ തന്നേ ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ ഇറങ്ങി.

9.30ആയപ്പോൾ ഹോസ്പിറ്റലിൽ എത്തി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!