Novel

നിൻ വഴിയേ: ഭാഗം 30

രചന: അഫ്‌ന

“അതിന് വാ കൊണ്ടല്ലല്ലോ തേങ്ങ ചിരകുന്നെ,.കൈ കൊണ്ടല്ലേ..”ഇഷാനി അതും പറഞ്ഞു അടുക്കളയിലേക്ക് കയറി വന്നു.

“പറഞ്ഞത് തിരിച്ചെടുത്തു,ഞാൻ തന്നെ ചിരകിക്കോളാം “അവളെ കണ്ണുരുട്ടി കൊണ്ടു തേങ്ങ എടുത്തു ചിരക്കാൻ തുടങ്ങി.

“അച്ഛനും ഏട്ടനും ഓക്കേ പോയോ അമ്മാ “ചിരകുന്നതിനിടയിൽ കുറച്ചു വായിലേക്കിട്ട് അമ്മയോട് കുശലം ചോദിക്കാൻ തുടങ്ങി.

“അവരൊക്കെ വെളുപ്പിനെ പോയി, ഇനി സന്ധ്യയ്ക്ക് നോക്കിയാൽ മതി ”
ഇഷാനി

“എന്തൊക്കെ പറഞ്ഞാലും ദീപു ഇല്ലാത്ത കുറവ് നന്നായി അറിയുന്നുണ്ട്, അല്ലെങ്കിൽ ഓരോന്ന് പറഞ്ഞു മുത്തശ്ശിയോട് വഴക്കുണ്ടാക്കാൻ വരുന്നതല്ലേ.അമ്മ ഇന്നലെ കൂടെ പറഞ്ഞിട്ടേ ഒള്ളു അവന്റെ കാര്യം…….”അമ്മ പറഞ്ഞു നിർത്തി….. തൻവിയ്ക്ക് വീണ്ടും സങ്കടം വന്നു. പിന്നെ അതികം സംസാരത്തിന് നിൽക്കാതെ തേങ്ങ ചിരകി മുറ്റമടിക്കാൻ ഇറങ്ങി……

അപ്പോയെക്കും ലച്ചുവും വിനുവും താഴെക്ക് ഇറങ്ങി വന്നു……അതോടെ ചായ കുടി കഴിഞ്ഞു ഇഷാനിയുടെ കൂടെ അപ്പൂട്ടനേയും എടുത്തു മൂന്നു പേരും കുളത്തിലേക്ക് കുളിക്കാൻ നടന്നു.

“അപ്പൂട്ടന് വെള്ളത്തിൽ കളിക്കേണ്ടേ “തൻവി അവന്റെ കുഞ്ഞു മുണ്ട് അരയിൽ കെട്ടി കൊടുത്തു, തലയിൽ എണ്ണയും തേച്ചു കൊടുത്ത ശേഷം ചോദിച്ചു.

“വേണം വേണം “അവൻ തല കുലുക്കി.

തൻവി അവനെയും എടുത്തു വെള്ളത്തിലേക്ക് ഇറങ്ങി. അവനെ പുറത്ത് ഇരുത്തി അതികം ആഴമില്ലാത്ത ഇടത്ത് നീന്തി പഠിപ്പിച്ചു.

“തനു മതി, അവനെ കയറ്റിക്കെ…
ഇതിൽ കളിച്ചിട്ട് വേണം അടുത്ത അസുഖം വരാൻ, “ഇഷാനി തുണി അലക്കി കഴിഞ്ഞ ശേഷം അവനെ വിളിച്ചു.

അപ്പൊ അവൾ അവനെ കരയിലേക്ക് കയറ്റി. ഇഷാനി തല തോർത്തി കൊടുത്ത ശേഷം അവനെയും എടുത്തു പോയി…… അവൾ പോയതോടെ ബാക്കി മുന്നും കൂടെ കയറി……

ഉച്ച ഊൺ കഴിഞ്ഞു തൻവിയും ലച്ചുവും മുല്ലപ്പു കോർക്കാൻ തുടങ്ങി.അവർ കോർക്കുന്നത് കണ്ടു വിനുവും കൂടെ കൂടി……

അങ്ങനെ സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. അമ്മയും ഇഷാനിയും റെഡിയാവാൻ പറഞ്ഞു ആട്ടി പായിചപ്പോഴാണ് ആ കാര്യം ഓർമ വന്നത്……

തൻവി നിതിൻ വരുന്ന കാര്യം ഓർത്തു അവന് ഫോൺ വിളിച്ചു. അൽപ്പ സമയം കഴിഞ്ഞതും കാൾ അറ്റൻഡ് ആയി.

“ഹലോ, എവിടെ? ഇന്ന് വരും എന്ന് പറഞ്ഞിട്ട് ”

“വരുന്ന വഴിയാ ഡി…… ഞാൻ നേരെ ഉത്സവ പറമ്പിലേക്ക് എത്തിയേക്കാം. നീ അവിടെ എത്തിയിട്ട് എനിക്ക് ലൈവ് ലൊക്കേഷൻ അയച്ചു തന്നാൽ മതി ”

“ഒരുപാട് നേരമാവോ ”

“അത്രയ്ക്ക് ഒന്നും ഇല്ല, ഒരു 30 minutes ”

മ്മ്, ശ്രദ്ധിച്ചു പോര്, ഞാൻ അവിടെ ഉണ്ടാവും ”

“Okay”

തൻവി ഫോൺ കട്ട് ചെയ്തു ഒരുങ്ങാൻ തുടങ്ങി…….എല്ലാം കഴിഞ്ഞു താഴെ ഇറങ്ങാൻ നേരം പുറത്തിറങ്ങിയ ദീപ്തിയും അപർണയും കാണുന്നത് നേരെ വരുന്ന തൻവിയെ ആണ്.

ലൈറ്റ് ഗ്രീൻ കസവു ബോർഡർ ഉള്ള സെറ്റും മുണ്ടും.അതിമനോഹരമായി ഞൊറിഞ്ഞിടുത്തു.അരയോളം കിടക്കുന്ന മുടി നിവർത്തി ഇട്ടു, കൈ നിറയെ കൂപ്പി വളകളും കൊണ്ടു നിറച്ചിരുന്നു…….ഹോ എന്തൊരു ഭംഗി.ഈ വേഷത്തിൽ അവളൊരു ദേവിയെ പോലെ തോന്നി……

രണ്ട് പേരിലും അസൂയ വളർന്നു….അത് ദേഷ്യമായി ഉള്ളിൽ നുരഞ്ഞു പൊന്തി.

“നിങ്ങൾ റെഡിയായോ “അവരുടെ നിൽപ്പ് കണ്ടപ്പോൾ തൻവി ചിരിയോടെ തിരക്കി. രണ്ടു പേരും കുർത്തയും ജഗിനും ആണ് ധരിച്ചിരിക്കുന്നത്…..

“ഇല്ല,… നിന്റെ അടുത്ത് ഞങ്ങൾക്ക് ഉടുക്കാൻ പറ്റിയ സെറ്റ് സാരി വല്ലതും ഉണ്ടോ “ദീപ്തി ചിരിയോടെ ചോദിച്ചു.

“സെറ്റ് സാരിയോ? നോക്കിയാൽ ഉണ്ടാവും,നിങ്ങൾക്ക് അമ്പലത്തിലേക്ക് ഉടുക്കാൻ ആണോ ”

“ആഹ്, എല്ലാവരും അതല്ലേ ഉടുക്കുന്നെ.”അപർണ

“ഞാൻ ഇപ്പോ കൊണ്ടു തരാം “തൻവി വേഗം ഇഷാനിയുടെ അടുത്തേക്ക് ഓടി.

“നീ എന്തിനാ അവളുടെ പഴയത് ഉടുക്കാൻ ചോദിച്ചേ,….ഇനി ഇപ്പോ ഞാനും അത് വലിച്ചു കയറ്റേണ്ടേ, നാശം “അപർണ ദേഷ്യത്തിൽ ബെഡിൽ കയറി ഇരുന്നു.

“നമ്മൾ ഇതും ഇട്ടു അങ്ങോട്ട് പോയാൽ എല്ലാവരുടെയും നോട്ടം അവളിൽ ആയിരിക്കും പ്രതേകിച്ചു അഭിയുടേത്…. അങ്ങനെ വേണ്ട.”ദീപ്തി ഗു‌ഡ്ഡമായി ചിരിച്ചു.

അപ്പോയെക്കും തൻവി രണ്ടു പേർക്കും സെറ്റ് സാരി കൊണ്ടു കൊടുത്തു… താങ്കൾക്ക് ചുടാനുള്ള മുല്ലപ്പു ഫ്രിഡ്ജിൽ നിന്നെടുക്കാൻ അടുക്കളയിലേക്ക് ഓടുമ്പോഴാണ് ആരുമായോ ശക്തിയിൽ ചെന്നിടിച്ചത്.

ഒരു നിമിഷം എന്താണെന്ന് നടന്നതെന്ന്മനസ്സിലായില്ലെങ്കിലും തന്നെ വട്ടം പിടിച്ചിരിക്കുന്ന ആളെ ഒറ്റ സെക്കന്റിൽ മനസിലായി.

അഭിയേട്ടന്റെ നെഞ്ചോടു ചേർന്നാണ് നിൽപ്പ്,ആ കാര്യം ഓർത്തപ്പോൾ തന്നെ നെഞ്ച് കിടുകിടാ വിറച്ചു.
ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്ന പോലെ.ആ ചൂടും ഗന്ധവും തന്റെ ആത്മാവോളം ഇറങ്ങി ചെല്ലുന്നുണ്ട്.പുറത്തും ഇടുപ്പിലും ചുറ്റിയ കൈകൾക്ക് വല്ലാത്ത മുറുക്കം പോലെ…..

അകന്നു മാറാൻ ഒരു തരി പോലും ആഗ്രഹം ഇല്ലെങ്കിലും മുൻപിൽ നിൽക്കുന്ന ആളോട് കലിപ്പിൽ ആണെന്ന കാര്യം ഓർത്തു ഒന്ന് പിടഞ്ഞു.

“പൊട്ട് കുത്തിയില്ലേ “പെട്ടെന്നുള്ള ചോദ്യം കേട്ട് തൻവി അവനെ സൂക്ഷിച്ചു നോക്കി കൊണ്ടു തന്റെ നെറ്റിയിൽ തോട്ട് നോക്കി…. അവിടെ പൊട്ട് ഉണ്ട്.

“പൊ……ട്ട് ഉ…..ണ്ട..ല്ലോ “ഇതുവരെ ഇല്ലാത്ത ഒരു വശ്യത പോലെ തോന്നി അവന്റെ കണ്ണുകൾക്ക്.

“അവിടെ അല്ല……. ഇവിടെ”അതും പറഞ്ഞു നെറ്റിയിലെ പൊട്ട് എടുത്തു അവളുടെ ചെവിയ്ക്ക് പുറകിൽ വെച്ചു.കാര്യം മനസിലാവാതെ കണ്ണിമ ചിമ്മാതെ അവനെ നോക്കി.

“അല്ലെങ്കിൽ കണ്ണ് തട്ടും എന്റെ പെണ്ണിന്.ചിലപ്പോൾ എന്റെ തന്നെ തട്ടും…..”അവൻ ചിരിയോടെ അവളെ നേരെ നിർത്തി കവിളിൽ തട്ടി.അപ്പോഴാണ് അഭി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.ഡാർക്ക്‌ ഗ്രീൻ ഷർട്ടും ആ കരയുള്ള മുണ്ടും ആണ് വേഷം. വാ പൊളിച്ചു അറിയാതെ നോക്കി പോയി. ഇപ്പൊ തന്നെ കെട്ടാനൊക്കെ തോന്നുന്നുണ്ട് ബട്ട്‌ പിണക്കത്തിൽ ആണെന്ന കാര്യം ഓർമ വന്നത്.അതോടെ ചിരി നിർത്തി നടക്കാൻ ഒരുങ്ങി……

“നീ എങ്ങോട്ടാ പോകുന്നെ, എന്തെങ്കിലും പറഞ്ഞിട്ട് പോടീ ”

“ഇന്നലെ ഇങ്ങനെ അല്ലായിരുന്നല്ലോ “അതോടെ അഭി വീണ്ടും ട്രാപ്പിൽ പെട്ടു. ഈ കുരിപ്പ് ഇത് വരെ മറന്നില്ലേ. അഭി ഓർത്തു…

“അഭിയേട്ടാ എനിക്ക് ഇതിട്ടിട്ട് എങ്ങനെയുണ്ട് “പടി ഇറങ്ങി വരുന്ന ദീപ്തിയെയും അപർണയെയും ആദ്യമായി ഈ വേഷത്തിൽ കണ്ടു അവനും ആശ്ചര്യത്തോടെ നോക്കി.

“ആരാപ്പത്, “അഭി താടയ്ക്ക് കൈ കൊടുത്തു.

“ആരാന്നു അറിയാത്ത പോലൊരു ചോദ്യം ആരാപ്പതെന്ന് 😒….”തൻവി പിറുപിറുത്തു.

“കൊള്ളാമോ “ദീപ്തി വട്ടം ചുറ്റി.

“അങ്ങനെ തല കറങ്ങി വീണാൽ മതിയായിരുന്നു, കൊള്ളാമോന്ന് പോലും🤬…..”ആത്മ

“പിന്നെ കൊള്ളാതെ, രണ്ടു പേർക്കും നല്ല പോലെ ചേരുന്നുണ്ട്. ഇനി ഇത് സ്ഥിരമാക്കിക്കോ “അഭി തമാശയോടെ പറഞ്ഞു ചിരിച്ചു. അത് മാത്രം മതിയായിരുന്നു ദീപ്തിയ്ക്ക് സന്തോഷിക്കാൻ.

“സ്വന്തമായി വല്ലതും വാങ്ങി ഉടുക്കാൻ പറ,…. സ്ഥിരമാക്കാൻ പോലും. ഇപ്പോ തരും കാത്തിരുന്നോ 😠”ആത്മ

അവരുടെ സംസാരം തുടർന്നതും ഇതിലൊന്നും തല ഇടാതെ തൻവി അകത്തേക്ക് നടന്നു. ഇത് കണ്ടു അഭി ഒളികണ്ണിട്ട് കുസൃതിയോടെ ചിരിച്ചു സംസാരം തുടർന്നു……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!