Novel

ശിശിരം: ഭാഗം 76

രചന: മിത്ര വിന്ദ

സന്ധ്യ ആയപ്പോൾ കവല വരെ ഒന്നിറങ്ങിയതായിരുന്നു കിച്ചൻ.
ഇന്നാണ് അവനു ഒരു വാടക വീട് ശരിയായത്.കുറെയേറെ സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു. അതിന്റെ തിരക്കിൽ പകല് മുഴുവൻ അലഞ്ഞു നടന്നു. നാളെ കാലത്തെ ചെറിയൊരു പാല് കാച്ചൽ ചടങ്ങ് നടത്തി കേറാം എന്നോർത്ത് ആണ്.
ശ്രുതിയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മേം എത്തിയിട്ടുണ്ട്.. മീനാക്ഷി ആണെങ്കിൽ അവരുടെ ബന്ധു കൂടിയായിരുന്നു. അവളിൽ നിന്നും ഇങ്ങനെയൊക്കെയൊരു പെരുമാറ്റം… സ്വപ്നത്തിൽ പോലും ആരും കരുതിയതല്ല…

ഒരു ചായയൊക്കെ കുടിച്ചു കിച്ചൻ ഇറങ്ങിവന്നപ്പോൾ കണ്ടു യദുവിന്റെ ബൈക്ക് വന്നു നിൽക്കുന്നത്.

ആകെ അലസമായിട്ട്, അങ്ങനെയൊരു ഭാവത്തിൽ….കിച്ചനു അത്ഭുതം തോന്നി..

അനിയന്റെ അടുത്തേക്ക് അവൻ തിടുക്കത്തിൽ ചെന്നതും മദ്യത്തിന്റെ മണം അവനു വന്നു.

എടാ… യദു..
ചുവന്ന കണ്ണുകളോടെ യദു കിച്ചനെയൊന്നു നോക്കി ചിരിച്ചു.

ഏട്ടന് വീട്കിട്ടിയല്ലേ…. ഞാനിന്ന് അറിഞ്ഞു.നമ്മുടെ രഞ്ജിത്ത് വിവരം പറഞത്

കുഴഞ്ഞ ശബ്ദത്തിൽ യദു പറയുമ്പോൾ കിച്ചന്റെ മുഖം വലിഞ്ഞു മുറുകി.

നീ കുടിച്ചിട്ടുണ്ടോടാ….ഇതെന്താ യദു ഇങ്ങനെയൊക്കെ..

ഹേയ്…ഇല്ലന്നേ… ഏട്ടന് തോന്നിയതാണ്…

യദു… നീഎന്നോട് കള്ളം പറയാൻ തുടങ്ങിയല്ലേടാ….
അവൻ അല്പം കൂടി മുന്നോട്ടു വന്നു

ഏട്ടൻ സന്തോഷമായിട്ട് ജീവിക്കണം… ശ്രുതി നല്ലോരു കുട്ടിയാണ്.. ഈ വാടകവീടൊക്കെ മാറി എത്രയും പെട്ടന്ന് പുതിയൊരു വീട് മേടിക്കണം കേട്ടൊ…നമ്മുടെ സ്വത്തിന്റെ ഭാഗം വെയിപ്പ് ഉടനെ നടത്തം.. ഏട്ടന് എത്ര വേണേലും എടുത്തൊളു.. എനിയ്ക്ക് ഒന്നും വേണ്ട.. നമ്മുടെ അച്ഛന്റെ സ്വത്താണ്, അതിലൊരുത്തിയും ഇടപെടാൻ പോലും വരില്ല

തന്റെ അരികിലായി നിന്ന കിച്ചന്റെ കൈയിൽ ഒന്ന് കൊട്ടിയിട്ട് അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി

യദുവിന്റെ അവസ്ഥ കണ്ടതും കിച്ചന് ഹൃദയം നുറുങ്ങി. അങ്ങനെയൊരു കോലത്തിൽ തന്റെ യദു..
യാതൊരു ചീത്ത സ്വഭാവവും ഇല്ലാത്തവന്നാരുന്നു. കുടുംബത്തിൽ എന്തെങ്കിലും ഫങ്ക്ഷൻ വരുമ്പോൾ വെള്ളമടി പരിപാടിയുണ്ടെങ്കിൽ ആ വശത്തെയ്ക്ക് പോലും അവൻ നോക്കില്ല, അത്രയ്ക്ക് വെറുപ്പാരുന്ന്…. ആ അവനാണിന്ന് ഈ പരുവമായത്.
***
യദു വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് നില വിളക്ക് കത്തിനിൽപ്പുണ്ട്..
ബൈക്ക് നിർത്തിയിട്ട് അവൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മീനാക്ഷി ഓടി വരുന്നത് കണ്ടു.

ആ നേരത്ത് യദുവിനെ അവളൊട്ടും പ്രതീക്ഷിച്ചില്ലയിരുന്നു.

അകത്തേക്ക് കയറിയതും പെട്ടന്നവൻ  ബാലൻസ് കിട്ടാതെയൊന്നു വേച്ചുപോയി..

യ്യോ… യദുവേട്ട.. സൂക്ഷിച്ചു. മീനാക്ഷി ചാടി പിടിക്കാൻ വന്നതുമവൻ അവളെയൊന്നു സൂക്ഷിച്ചു നോക്കി.
എന്നിട്ട് തന്റെ മുറിയിലേക്ക് കയറിപ്പോയി.
വന്നപാടെ ബെഡിലേക്ക് കേറി ഒറ്റ കിടപ്പായിരുന്നവൻ..

അവനു കുടിക്കാൻ ചായയുമായി മീനാക്ഷി വന്നപ്പോൾ യദു കിടന്നുറങ്ങിയിരുന്നു.
അവന്റെ കിടപ്പ് നോക്കി കുറച്ചു നേരമവൾ നിന്നു.എന്നിട്ട് താഴേക്ക് ഇറങ്ങിപ്പോയി.

ഫോൺ റിങ് ചെയ്തപ്പോൾ അവളെടുത്തു നോക്കി.
പോസ്റ്റ്‌ഓഫീസിലെ ഒപ്പം ജോലി ചെയുന്ന ഒരു ചേച്ചിയാരുന്നു..
ടെമ്പററി പോസ്റ്റിൽ ആയിരുന്നു അവളവിടെ കേറിയത്. ആ ജോലിടെ term അവസാനിച്ച വിവരം പറയാൻ വേണ്ടിയാണ് അവർ വിളിച്ചത്.
പെട്ടെന്ന് കേട്ടപ്പോൾ കുറച്ചു സമാധാനം അവൾക്ക് തോന്നി.. ഇനി എങ്ങോട്ടും പോകേണ്ടല്ലോ… കഴിഞ്ഞ ദിവസത്തെ സംഭാഷണം ആയിരുന്നു അത്രമേൽ യദുവേട്ടനുമായിട്ട് വിഷയമുണ്ടാക്കിയത്…

നിലവിളക്ക് അണച്ചുവെച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി.. കറികൾ ഒന്നൂടെ ചൂടാക്കിവെയ്ക്കാൻ വേണ്ടി.

ജോലിയൊക്കെ കഴിഞ്ഞു വീണ്ടും റൂമിലേക്ക് ചെന്നു. യദു ഉറക്കത്തിൽ ആയിരുന്നു.വിളിച്ചുണർത്താൻ എന്തോ ഒരു പേടി പോലെ..
അതുകൊണ്ട് അവൾ പിന്തിരിഞ്ഞു പോന്നു.

***
ഇന്നലെ ഇവിടെ വന്നപ്പോ ഗിരിജയാണെങ്കിൽ കുറെ നേരമിരുന്നു കരഞ്ഞു. ആ ശ്രുതിയൊരു വല്ലാത്ത പെണ്ണാണ്ന്ന്. അവള് കാരണമാ മോളെയീപ്രശ്നം ഒക്കെ ഉണ്ടായേ..

നകുലനെങ്ങാനും വരുന്നുണ്ടോന്ന് വാതിൽക്കലേക്ക് എത്തി നോക്കിയാണ് ബിന്ദു അമ്മുനോട് സംസാരിക്കുന്നത്..

ശ്രുതി പാവമാ അമ്മായി, മീനാക്ഷിയാണ് കുഴപ്പമെല്ലാം ഉണ്ടക്കിയെ, അവള് വല്ലാത്തൊരു പെണ്ണാണ്, എനിക്കവളെ ആദ്യം കണ്ടപ്പോളേ മനസിലായതാ…
ഗിരിജമ്മായി കള്ളം പറയുവാ,അവള് അത്രയ്ക്ക് പുണ്യവതിയിരുന്നെങ്കിൽ എന്നിട്ട് എന്തിനാ പോലും അമ്മായി ഇന്നലെ ഇറങ്ങി പോന്നേ..

ആ കാര്യം ഞാനും ചോദിച്ചു. യദു വഴക്കാരുന്നുന്ന്… അവനോടിച്ചു വിട്ടതാണെന്ന് എന്നോട് പറഞ്ഞേ.

യദുവേട്ടനോ….. ഇതൊക്കെ ചുമ്മാ പറയുവാ.. യദുവേട്ടനൊന്നും അങ്ങനെ യാതൊരു വഴക്കും ഉണ്ടാക്കില്ലന്നേ… ഈ ഗിരിജമ്മായി വായിൽ തോന്നീതൊക്കെ വിളിച്ചു പറഞ്ഞു നടക്കുന്നതല്ലേ…

ആണോടി മോളെ…

അതേയമ്മായി…. കിച്ചേട്ടനും യദുവേട്ടനും പ്രിയേച്ചിയുമൊന്നും ഒരു എതിർവാക്ക് പോലും പറഞ്ഞു ഞാൻ കേട്ടിട്ടില്ല.. ആ മീനാക്ഷിയുണ്ടാക്കിയ കുഴപ്പങ്ങളാന്നെ…. അല്ലാണ്ട് വേറാരുടെയും പ്രശ്നമല്ല…

രണ്ടാളും സംസാരിച്ചു നിന്നപ്പോൾ നകുലൻ അത്താഴം കഴിക്കാനായിറങ്ങി വന്നു.

അമ്മേ….

ആഹ് കൈകഴുകിയ്ക്കോ, വരുവാടാ.

അവന്റെ വിളികേട്ടതും ബിന്ദു പറഞ്ഞു.എന്നിട്ട് ഭക്ഷണം ഒക്കെയെടുത്തു മേശമേൽ കൊണ്ട് വന്നു വച്ചു.

അമ്മു അടുത്തേക്ക് വന്നതും നകുലനൊന്നവളെ നോക്കി.
എന്നിട്ട് അവളുടെ ഇടുപ്പിലൊന്നു പിച്ചി

യ്യോ……
പെട്ടെന്ന് ആയിരുന്നു അമ്മു ഉറക്കെ നിലവിളിച്ചത്.
എന്താടി മോളെ…എന്നാ പറ്റി
അവളുടെ ശബ്ദം കേട്ട് ബിന്ദു ഓടി വന്നു.

ഒന്നുല്ലമ്മായി.. ഒരു പല്ലി വന്നു ചാടിതാ… ഞാൻ.. പെട്ടന്ന് പേടിച്ചു പോയി.

അമ്മു വാക്കുകൾക്കായി തപ്പി തടഞ്ഞപ്പോൾ നകുലൻ പ്ലേറ്റ്ലേക്ക് മുഖം കുനിച്ചിരുന്നു ചിരിച്ചു..

നാകുലേട്ടനു കൂടുന്നുണ്ട് കേട്ടോ,, അമ്മായിഎങ്ങാനും കണ്ടിരുന്നെങ്കിൽ..
അമ്മു അവന്റെ അടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി പറഞ്ഞു.

അതിനു നിന്നോടാരാ പറഞ്ഞേ കിടന്ന് കൂവിവിളിക്കാൻ..

പിന്നല്ലാണ്ട്… വെറുതെ നിന്നയെന്നെ വന്നു പിച്ചിയതും പോരാ, എന്നിട്ടോരോ ഡയലോഗ്…

ഓഹ്.. എന്റെയമ്മു കാര്യങ്ങളൊക്കെ കിടക്കുന്നതല്ലേയൊള്ളു.. അതിനു മുന്നേ നീ ഇങ്ങനെ തുടങ്ങിയാല് ഞാൻ കുറേപ്പാട്പെടും കെട്ടോ.
അവൻ കുറുമ്പോടെ പറഞ്ഞപ്പോൾ അമ്മുന്റെ മുഖം ചുവന്നു തുടുത്തു.

ടി…. എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ… ഞാൻ കട്ട വെയ്റ്റിംഗ് ആണ്….

ങ്ങെ… എന്ത്…..

വടക്കുവശത്തെ കുളം…..പ്ലീസ് അമ്മു, ഒന്ന് വാടി.
അവൻ അടക്കം പറഞ്ഞു.

അമ്മായി….
ബിന്ദുനെഉറക്കെ വിളിച്ചു കൊണ്ട് അമ്മു അടുക്കളയിലേക്ക് ഓടി.

**
ഒൻപതര ആയപ്പോൾ യദു കണ്ണു തുറന്നു.

ഇട്ടിരുന്ന വേഷം പോലും മാറ്റാതെയുള്ള കിടപ്പല്ലാരുന്നോ.. ഒന്നെഴുന്നേറ്റ് കുളിക്ക്.നാറ്റം കാരണം ഛർദിയ്ക്കൻ തോന്നുവാ

മീനാക്ഷിയുടെ ശബ്ദം കേട്ടതും അവൻ അവിടെക്ക് നോക്കി..

എന്നിട്ട് എഴുന്നേറ്റു വാതിൽ കടന്നു ഇറങ്ങിപ്പോയി.

പിന്നാലെ മീനാക്ഷി ഓടിചെന്നപ്പോൾ അവൻ മുൻ വാതിൽ തുറക്കുകയാണ്.

യദുവേട്ടൻ എവിടെക്കാ…..
പെട്ടന്ന് അവൾ അവനെ തടഞ്ഞു.

മാറിനിൽക്കെടി…. അവൻ പിടിച്ചു ഒരൊറ്റ തള്ള് വച്ചു കൊടുത്തു.

യദുവേട്ടാ.. പോകല്ലേ മ്. എനിക്ക് പേടിയാ…അവൾ ഓടി ചെന്നു അവനെ വട്ടം ചുറ്റിപിടിച്ചു.

യദു ആ കൈ തട്ടി മാറ്റികൊണ്ട് ബൈക്കിൽ കയറിയിരുന്നു.
നീയൊറ്റയ്ക്ക് കഴിയടി.. അതല്ലേ ഇഷ്ട്ടം..ആരും ഇല്ലാത്തതല്ലേ നിനക് സൗകര്യം. പറഞ്ഞു കൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!