Dubai
ദുബൈയിലെ ജീവനക്കാര്‍ക്ക് 15 കോടി ദിര്‍ഹം ഇന്‍സെന്റീവ് നല്‍കിയതായി ശോഭ ഗ്രൂപ്പ്
ദുബൈ: തങ്ങളുടെ ജീവനക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ 15 കോടി ദിര്‍ഹം ഇന്‍സെന്റീവായി നല്‍കിയതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പ്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ സംഭാവന നല്‍കിയവരെ തിരഞ്ഞെടുത്താണ് ഇന്‍സെന്റീവ് നല്‍കിയതെന്നും ഇന്‍സെന്റീവ് സ്്കീമിലൊന്നും ഉള്‍പ്പെടാത്തവരാണ് ഇവരെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ രവി മേനോന്‍ വെളിപ്പെടുത്തി.
ജീവനക്കാരുടെ വൈദഗ്ധ്യവും പ്രൊഫഷനോടുള്ള വികാരവും അര്‍പണബോധവും മാനദണ്ഡമാക്കിയാണ് ബോണസ് നല്‍കിയിരിക്കുന്നത്. ഇവരില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ നിലപാടിനോടുള്ള കമ്പനിയുടെ ആഭിമുഖ്യവും നന്ദിയുമാണ് ബോണസില്‍ പ്രതിഫലിക്കുന്നതെന്നും ചെയരമാന്‍ പറഞ്ഞു.