
ന്യൂയോർക്ക്: മാൻഹാട്ടനിലെ 345 പാർക്ക് അവന്യൂവിലെ ഒരു ഓഫീസ് കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. പ്രാദേശിക സമയം ജൂലൈ 28 ന് വൈകുന്നേരം ഏകദേശം 6:30-ഓടെയാണ് സംഭവം.
ഷെയ്ൻ തമുര (27) എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒരു AR-15-ശൈലിയിലുള്ള റൈഫിൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. കെട്ടിടത്തിന്റെ 33-ാം നിലയിൽ സ്വയം വെടിയുതിർത്ത് മരിച്ച നിലയിലാണ് അക്രമിയെ കണ്ടെത്തിയത്.
ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. വെടിവെപ്പ് നടന്ന കെട്ടിടം പോലീസ് വളയുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ആംബുലൻസുകളും അഗ്നിശമന സേനയും എത്തി രക്ഷാപ്രവർത്തനം നടത്തി.
നഗരത്തിലെ തിരക്കേറിയ പ്രദേശത്താണ് സംഭവം നടന്നത്. വെടിവെപ്പിനെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കും ആശങ്കയും നിലനിൽക്കുന്നുണ്ട്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.