
യുഎസ്: അമേരിക്കയിലെ ജോർജിയയിലുള്ള ഫോർട്ട് സ്റ്റുവർട്ട് സൈനിക താവളത്തിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് സൈനിക താവളം പൂർണ്ണമായും അടച്ചു.
ഇന്ന് രാവിലെയാണ് സൈനിക താവളത്തിൽ വെടിവെപ്പുണ്ടായതായി റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് താവളത്തിലെ എല്ലാ ഗേറ്റുകളും അടച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞു. ആക്ടീവ് ഷൂട്ടർ ഭീഷണിയുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചെങ്കിലും, എത്ര പേർക്ക് പരിക്കേറ്റു എന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. വെടിവെപ്പിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.