Kerala

ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്: സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വിഭാഗത്തിലെ ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് വീണ ജോർഡജ് പറഞ്ഞു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി

അതേസമയം ഡോക്ടർമാരുടെ സംഘടന കാരണം കാണിക്കൽ നോട്ടീസിനെതിരെ രംഗത്തുവന്നു. നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെജിഎംസിടിഎ അറിയിച്ചു. നോട്ടീസിനെ നടപടിക്രമങ്ങളുടെ ഭാഗമായാണ് കാണുന്നത്, അതിനപ്പുറമുള്ള നടപടി ഉണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും സംഘടന അറിയിച്ചു

ഡോ. ഹാരിസ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും നൽകിയ കത്തുകൾ പുറത്തുവന്നു. മൂത്രാശയ ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്നാണ് കത്തിൽ പറയുന്നത്.

Related Articles

Back to top button
error: Content is protected !!