ശ്രേയസിന്റെ ബാറ്റിംഗ് കണ്ടോ സഞ്ജൂ…ചാമ്പ്യന്‍സ് ട്രോഫി സ്വപ്‌നം പൂവണിയുമോ…?
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു ടീമിലില്ല
മലയാളികളുടെ സ്വകാര്യ അഹങ്കാരം സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ കാര്യങ്ങള്‍ കുഴഞ്ഞു മറഞ്ഞിരിക്കുകയാണ്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ താരവും ഇന്ത്യന്‍ ടീമില്‍ നേരത്തേ ഇടം നേടുകയും ചെയ്ത ശ്രേയസ് അയ്യറിന്റെ പ്രകടനമാണ് സഞ്ജുവിന് ഭീഷണിയാകുന്നത്.
ഏകദിന ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ക്ക് ഉണ്ടാകേണ്ട എല്ലാ അടക്കവും ഒതുക്കവും ഒത്തിണങ്ങിയ താരമാണ് താന്‍ എന്ന് തെളിയിക്കുന്നുണ്ട് ശ്രേയസ്. ഇത് സഞ്ജുവിനുള്ള ഒരു വെല്ലുവിളി കൂടിയാണ്.
കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി ഉള്‍പ്പെടെ നേടി മിന്നിക്കാന്‍ മുംബൈയുടെ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിനായിരുന്നു. മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്കുമെത്തിക്കാന്‍ ശ്രേയസ് അയ്യര്‍ക്കായി. ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ വീണ്ടും കൈയടി നേടുകയാണ് ശ്രേയസ് അയ്യര്‍.
കരുത്തരായ കര്‍ണാടകയ്ക്കെതിരേയാണ് ശ്രേയസിന്റെ സെഞ്ച്വറി പ്രകടനം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്ന പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിയിരിക്കുന്നത്. അമ്പത് പന്തിലെ ശ്രേയസിന്റെ സെഞ്ച്വറി ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള അദ്ദേഹത്തിന്റെ ചവിട്ടുപടിയാകും.