Kerala

സിദ്ധാർഥന്റെ മരണം: പ്രതികളായ വിദ്യാർഥികളുടെ തുടർ പഠനം തടഞ്ഞ നടപടി ഹൈക്കോടതി ശരിവെച്ചു

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി വിദ്യാർഥി സിദ്ധാർഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികളുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. സിദ്ധാർഥൻറെ അമ്മ എംആർ ഷീബയുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പ്രതികളായ 19 വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും ആന്റി റാ?ഗിങ് കമ്മറ്റി നൽകിയ അടിയന്തിര റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

സിദ്ധാർഥനെ 2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാ?ഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.

 

Related Articles

Back to top button
error: Content is protected !!