Gulf
ഹത്ത വിന്റര്‍ ഫെസ്റ്റിവലിന് നാളെ തുക്കമാവും

ഹത്ത: രണ്ടാമത് ഹത്ത വിന്റെര്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാവുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണത്തെ രണ്ടാഴ്ചക്ക് പകരം ഇത്തവണ ഒരു മാസത്തെ വമ്പന്‍ ആഘോഷമായാണ് ഫെസ്റ്റിവല്‍ എത്തുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള 120 ശില്‍പശാലകള്‍, ലീം തടാകത്തിലെ 15 മുഖ്യ പരിപാടികള്‍ എന്നിവ ഫെസ്റ്റിനെ ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹത്ത വിന്റെര്‍ ഫെസ്റ്റിവല്‍ പ്രോജക്ട മാനേജര്‍ ആമിന താഹിര്‍ വ്യക്തമാക്കി.
ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനില്‍ യുഎഇക്ക് അകത്തും പുറത്തുനിന്നുമായി അഞ്ചു ലക്ഷം സന്ദര്‍ശകര്‍ എത്തിയിരുന്നതായി ദുബൈ ഗവ. മീഡിയ ഓഫീസിലെ ഡയരക്ടര്‍ ജനറലും ദുബൈ മീഡിയാ കൗണ്‍സില്‍ വൈസ് പ്രസിഡന്റും മാനേജിങ് ഡയരക്ടറുമായ മോന ഗാനേം അല്‍ മറി വെളിപ്പെടുത്തി.