Kerala

വർക്കലയിൽ 13, 17 വയസുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ സഹോദരിമാർ പീഡനത്തിന് ഇരയായി. 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് പേരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു(13), വർക്കല സ്വദേശിയായ 17കാരൻ എന്നിവരാണ് കുട്ടികളെ പീഡിപ്പിച്ചത്. പ്രണയം നടിച്ചായിരുന്നു പീഡനം. 13കാരി സ്‌കൂളിൽ പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് മനു. 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് സഹപാഠിയാണ്

അതേസമയം തിരുവനന്തപുരം പാങ്ങോട് 16കാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.

Related Articles

Back to top button
error: Content is protected !!