Kerala
ഒറ്റപ്പാലത്ത് ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം

പാലക്കാട് ഒറ്റപ്പാലം മായന്നൂരിൽ തെരുവ് നായയുടെ കടിയേറ്റയാളുടെ നില ഗുരുതരം. അബ്ദുൽ റഷീദ് എന്നയാളെയാണ് തെരുവ് നായ കടിച്ചത്. പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം.
അബ്ദുൽ റഷീദിനെ ഉടനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. റഷീദിന്റെ കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്.
ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. മായന്നൂർ പാലത്തിന് മുകളിൽ കൂടി നടക്കാൻ പോയവർക്ക് നേരെയായിരുന്നു ആക്രമണം. ഇതിൽ രണ്ട് പേർക്കാണ് ഗുരുതരമായി കടിയേറ്റത്.