National

മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ; മുംബൈ ബോട്ട് അപകടത്തിൽ മലയാളി കുടുംബവും അകപ്പെട്ടതായി സംശയം

മുംബൈ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണുന്നില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുബംവും അപകടത്തിൽപ്പെട്ടെന്ന സംശയമുണ്ടായത്

യാത്രയിൽ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോയെന്ന് പരിശോധിക്കുകയാണ്. മുംബൈ ബോട്ട് അപകടത്തിൽ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്

കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവികസേനയുടെ സ്പീഡ് ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് നാവികസേന ഉദ്യോഗസ്ഥരും ഉൾപ്പെടു്‌നനു. 101 പേരെ രക്ഷപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!