Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപയായി.
ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 7135 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 200 രൂപ വർധിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ന് 120 രൂപയിൽ ഇടിവ് വന്നത്.
ഈ മാസം തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വർണവില. ഡിസംബർ 11ന് ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 58,280 രൂപയിലെത്തി. പിന്നീട് പതിയെ ഇടിയുകയായിരുന്നു.