Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 64,400 രൂപയിലെത്തി. ഇന്നലെ 64,600 രൂപയെന്ന സർവകാല റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം നടന്നിരുന്നത്
ഗ്രാമിന് 25 രൂ കുറഞ്ഞ് 8050 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6620 രൂപയിലെത്തി. വെള്ളിവിലയിലും കുറവുണ്ട്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 105 രൂപയിലെത്തി
രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് കേരളത്തിലും ഇന്ന് വിലയിടിഞ്ഞത്. ഇന്നലെ ഔൺസിന് 2956 ഡോളർ എന്ന റെക്കോർഡ് വിലയിൽ നിന്നും 2906 ഡോളറിലേക്ക് വില ഇടിഞ്ഞിരുന്നു. നിലവിൽ 2914 ഡോളറിലെത്തിയിട്ടുണ്ട്.