Kerala

കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 960 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 960 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,600 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ് ഇന്ന് സ്വർണം വ്യാപാരം നടക്കുന്നത്

6825 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തിൽ 53,360 രൂപയായിരുന്നു പവന് വില. തുടർന്ന് പടിപടിയായി വില ഉയരുകയായിരുന്നു. ഒരാഴ്ചക്കിടെ മാത്രം 1300 രൂപയോളമാണ് പവന് വർധിച്ചത്

വെള്ളിയുടെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി. ഇനിയും വില വർധിക്കാൻ തന്നെയാണ് സാധ്യത എന്നാണ് നിരീക്ഷണം.

 

Related Articles

Back to top button