Kerala
സർക്കാർ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയോടെ തിരിച്ചുപിടിക്കാൻ ഉത്തരവ്
ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ള സർക്കാർ ജീവനക്കാരുടെ സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പിന് പിന്നാലെ നടപടിയെടുക്കാൻ ധനകാര്യ വകുപ്പിന്റെ നിർദേശം. ഉദ്യോഗസ്ഥർ കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചുപിടിക്കാനാണ് നിർദേശം. 18 ശതമാനം പിഴ പലിശ സഹിതം തിരിച്ചുപിടിക്കണമെന്നാണ് നിർദേശം
ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു. അനർഹരായവർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അർഹമല്ലാത്ത വ്യക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിന് സഹായകരമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.