National
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; ഇസ്രായേലുമായുള്ള സൈനിക സഹായം നിർത്തണമെന്നും സിപിഎം

ഇസ്രായേലിലേക്ക് ആയുധം നൽകുന്നത് നിർത്തണം എന്ന് കേന്ദ്ര സർക്കാരിനോട് സിപിഎം ആവശ്യപ്പെടുന്നുവെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. മുഴുവൻ ബന്ധവും സൈനിക സഹായവും ഇന്ത്യ അവസാനിപ്പിക്കണം. പലസ്തീൻ ജനതയ്ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു
സിപിഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. ആദിൽ ഷായുടെ കുടുംബാംഗങ്ങളെ കാണും. പഹൽഗാമിന് ശേഷം രാജ്യത്തെ വർഗീയ ശക്തികൾ വിദ്വേഷ പ്രചാരണം നടത്താൻ തുടങ്ങി. വർഗീയശക്തികൾ പരോക്ഷമായി തീവ്രവാദികളെ സഹായിക്കുന്നു. കേണൽ സോഫിയ ഖുറേഷിയെ പോലും വെറുതെ വിട്ടില്ല.
ഓപറേഷൻ സിന്ദൂറിനെ പ്രധാനമന്ത്രി രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഭീകരവാദത്തെ നേരിടാൻ സൈനിക നടപടി കൊണ്ട് മാത്രം സാധിക്കില്ല. ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു.