Kerala
കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു; പ്രതിക്കായി തെരച്ചിൽ
കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം സ്വദേശി സുബൈദയാണ്(53) കൊല്ലപ്പെട്ടത്.
മകൻ ആഷിക്കാണ് സുബൈദയെ വെട്ടിക്കൊന്നത്. ആഷിക്ക് മയക്കുമരുന്നിന് അടിമയാണ്.
കൃത്യം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.