Kerala
പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ അടിച്ചു കൊന്നു. പത്തനംതിട്ട വെച്ചൂച്ചിറ അഴുത ഉന്നതിയിലാണ് സംഭവം. 54കാരി ഉഷാമണിയെയാണ് മരുമകൻ സുനിൽ തൂമ്പ കൊണ്ട് അടിച്ചു കൊന്നത്. ഉഷാമണിയുടെ തലയ്ക്കാണ് അടിയേറ്റത്.
വീടിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. കൊലപാതക ശേഷം സുനിൽ പ്രദേശത്ത് തന്നെ നിൽക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ താനാണ് കൊന്നതെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് പോലീസ് സുനിലിനെ കസ്റ്റഡിയിലെടുത്തു.
വീട്ടുവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതേചൊല്ലി പോലീസിൽ നിരവധി തവണ പരാതിയും എത്തിയിട്ടുണ്ട്.