Kuwait
പിതാവിനെ കൊലപ്പെടുത്തിയ മകന് കുവൈറ്റില്‍ വധശിക്ഷ
കുവൈറ്റ് സിറ്റി: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് വധശിക്ഷ വിധിച്ച് കുവൈറ്റ്. പ്രഭാതഭക്ഷണവുമായി ബന്ധപ്പെട്ട് തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ച കേസിലാണ് കസേഷന്‍ കോടതി പ്രതിയുടെ വധശിക്ഷ ശരിവെച്ചത്.
അമ്മയും മകനും ഭക്ഷണ വിഷയത്തില്‍ തര്‍ക്കിക്കുന്നതിനിടെ കടന്നുവന്ന പിതാവിനെയാണ് പൗരത്വ രഹിതനായ മകന് വെടിവെച്ച് കൊലപ്പെടുത്തിയത്.
താന്‍ ലഹരിയിലായിരുന്നെന്ന് മകന് കോടതിയില്‍ വദിച്ചെങ്കിലും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഈ ശിക്ഷയാണ് പരമോന്നത കോടതിയായ കസേഷന്‍ ശരിവച്ചിരിക്കുന്നത്.