Kerala
ആലപ്പുഴയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ

ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അച്ഛനെയും മകനെയും കുത്തിക്കൊന്നു. കൊമ്മാടിക്ക് സമീപം മന്നത്ത് വാർഡിൽ ഇന്നലെ രാത്രിയാണ് സംഭവം. പനവേലി പുരയിടത്തിൽ ആഗ്നസ്, തങ്കരാജ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ ബാബുവിനെ(47) പോലീസ് പിടികൂടി.
സമീപത്തെ ബാറിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇറച്ചി വെട്ടുകാരനായ ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറയുന്നു. മുമ്പും അച്ഛനെയും അമ്മയെയും മർദിച്ചിട്ടുണ്ട്. അന്ന് പോലീസ് ഇടപെട്ട് ബാബുവിന് താക്കീത് നൽകുകയും ചെയ്തിരുന്നു.
ഇന്നലെ മാതാപിതാക്കളെ കൊന്ന ശേ,ം ഇയാൾ സഹോദരിയെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. അയൽക്കാർ ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ബാബു രക്ഷപ്പെട്ടു. പോലീസ് എത്തിയാണ് ആഗ്നസിനെയും തങ്കരാജിനെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.