Kerala

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് മനസ്സിലായത്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമിയെ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഈ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിലും ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളു. ഇയാൾക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!