വഴിതെറ്റതിരിക്കാന്‍ മദീന പള്ളിയിലെ പ്രധാന കവാടങ്ങളില്‍ പ്രത്യേക കളര്‍ കോഡ്
മദീന: വിശ്വാസികള്‍ക്ക് വഴിതെറ്റാതിരിക്കാന്‍ മദീനയില്‍ സ്ഥിതിചെയ്യുന്ന പ്രവാചക മസ്ജിദിലെ എന്‍ട്രി-എക്സിറ്റ് ഗെയിറ്റുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കി സഊദി അധികൃതര്‍. മുസ്‌ലിംകളുടെ രണ്ടാമത്തെ പുണ്യസ്ഥലമായ മസ്ജിദുന്നബവി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പള്ളിയില്‍ പ്രാര്‍ഥിക്കാനും പ്രവാചകന്റെ ഖബറിടമായ റൗദ ശരീഫ് സന്ദര്‍ശിക്കാനും എത്തിച്ചേരുന്ന തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും വഴി തെറ്റിപ്പോവാതിരിക്കുന്നതിനുമാണ് പ്രവേശന കവാടങ്ങള്‍ വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് വേര്‍തിരിച്ചിക്കുന്നതെന്ന് രണ്ട് വിശുദ്ധ മസ്ജിദുകളുടെ പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റി വിശദീകരിച്ചു.
2023ല്‍ 28 കോടി വിശ്വാസികളാണ് പ്രവാചക ഖബറിടം സ്ഥിതി ചെയ്യുന്ന അല്‍ റൗദ അല്‍ ഷെരീഫയില്‍ പ്രാര്‍ഥനക്കായി എത്തിയത്. മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഉംറ അല്ലെങ്കില്‍ ചെറിയ തീര്‍ഥാടനം നടത്തിയ ശേഷം, നിരവധി തീര്‍ഥാടകര്‍ പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനായി മദീനയിലേക്ക് യാത്രചെയ്യാറുണ്ട്. ആരാധനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓരോ കവാടത്തിനും പ്രത്യേക കളര്‍ കോഡ് നല്‍കിയതിനാല്‍ വിശ്വാസികള്‍ക്ക് പള്ളിയിലേക്ക് കയറുന്ന അതേ കവാടത്തിലൂടെ തന്നെ പ്രാര്‍ഥനകള്‍ക്കുശേഷം മടങ്ങാനാവും.