Gulf

മഴ ലഭിക്കാൻ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന; യുഎഇയിൽ അണിനിരന്ന് ആയിരക്കണക്കിന് പേർ

രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടന്നു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേര്‍ മഴയ്‌ക്കും ഭൂമിക്ക് അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിച്ചു.

കഴിഞ്ഞ ദിവസം യുഎഇ പ്രസിഡ‍ന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥന നടന്നു. പെരുന്നാൾ നമസ്‌കാരത്തിന് സമാനമായ രണ്ട് റക്അത്തുകളും തുടർന്ന് ഇമാമിന്റെ പ്രഭാഷണവും നടന്നു. ഇതിന് മുൻപ് 2022ലാണ് മഴ പെയ്യുന്നതിനായി രാജ്യത്ത് പ്രാർത്ഥന നടന്നത്.

Related Articles

Back to top button
error: Content is protected !!