Kerala
സ്പോൺസർമാർ പണമടച്ചു; മെസിയും സംഘവും എന്നെത്തുമെന്ന് പറഞ്ഞ് കായിക മന്ത്രി

സൂപ്പർ താരം ലയണൽ മെസി അടക്കമുള്ള അർജന്റീന ടീം ഒക്ടോബർ, നവംബർ മാസങ്ങളിലായി കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ, ടീമിനെ എത്തിക്കാൻ സ്പോൺസർമാർ പണം അടച്ചു. അർജന്റീന ടീം മാനേജ്മെന്റ് കേരളത്തിൽ എത്തിയതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും കായികമന്ത്രി പറഞ്ഞു
അർജന്റീന ഫുട്ബോൾ അസോസിയേഷനും കേരളാ സർക്കാരും സംയുക്തമായി ഷെഡ്യൂൾ അറിയിക്കും. മത്സരത്തിന് പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണ്. കൊച്ചിയെയും പരിഗണിക്കും. സ്റ്റേഡിയം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു
ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു. നേരത്തെ അർജന്റീന ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങളുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ മന്ത്രി ഇതെല്ലാം തള്ളിക്കളഞ്ഞിരുന്നു.