National

ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് പേർ കുടുങ്ങി കിടക്കുന്നു: രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർനൂളിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (എസ്‌എൽ‌ബി‌സി) മേൽക്കൂര ഇടിഞ്ഞ് വീണ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് തൊഴിലാളികൾ ടണലിൽ കുടുങ്ങിതായി അധികൃതർ അറിയിച്ചു. ടണലിൻ്റെ 14 കിലോമീറ്റർ ഉൾഭാ​ഗത്താണ് അപകടമുണ്ടായത്.

നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ച് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ടണലിൻ്റെ മുകൾഭാ​ഗം തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവിൽ വിദ​ഗ്‌ധ സംഘം ടണലിൻ്റെ സ്ഥിതി​ഗതികൾ പരിശോധിച്ച് വരികയാണ്. ദുരന്ത നിവാരണ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി നിർദേശം നൽകി.

Related Articles

Back to top button
error: Content is protected !!