Kerala

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന : സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

തൃശൂര്‍ : പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്.

ഭരണഘടനയേയും നിയമ നിര്‍മാണ സഭകളെയും മന്ത്രി അവഹേളിച്ചു. കുട്ടികളെ പുകവലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണ്. 2003 ല്‍ പാര്‍ലമെന്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി. കോടതിയലക്ഷ്യത്തിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയില്‍ വെച്ചാണ് വിവാദ പരാമര്‍ശം മന്ത്രി നടത്തിയത്. യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിലാണ് എക്‌സൈസിനെതിരെ മന്ത്രി സംസാരിച്ചത്. കുട്ടികള്‍ പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നാണ് മന്ത്രി ചോദിച്ചത്.

പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാന്‍ താനും ജയിലില്‍ കിടന്നപ്പോള്‍ പുകവലിക്കാറുണ്ടായിരുന്നെന്നും പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!